കപിൽ ദേവിനെ മറികടന്നു! സ്വന്തം മണ്ണിൽ റെക്കോർഡ് തിളക്കത്തിൽ ജഡേജ
ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 235 റൺസിന് പുറത്തായി.
ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 235 റൺസിന് പുറത്തായി. മത്സരത്തിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യൻ ബൗളർമാർ മികച്ച രീതിയിൽ പന്തറിഞ്ഞു കൊണ്ട് ന്യൂസിലാൻഡിനെ തകർക്കുകയായിരുന്നു.
ഇന്ത്യയുടെ ബൗളിംഗ് നിരയിൽ രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റുകൾ നേടി തിളങ്ങി. ഇതോടെ ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റുകൾ നേടുന്ന നാലാമത്തെ താരമായി മാറാനും ജഡേജക്ക് സാധിച്ചു.
ഇതുവരെ 12 തവണയാണ് സ്വന്തം മണ്ണിൽ ജഡേജ 5 വിക്കറ്റ് നേടിയത്. 11 തവണ ഈ നേട്ടം സ്വന്തമാക്കിയ കപിൽ ദേവിനെ മറികടന്നുകൊണ്ടാണ് ജഡേജ നാലാം സ്ഥാനത്തേക്ക് മുന്നേറിയത്.
29 തവണ ഇന്ത്യൻ മണ്ണിൽ അഞ്ച് വിക്കറ്റുകൾ നേടിയ രവിചന്ദ്രൻ അശ്വിൻ ആണ് ഒന്നാമത് ഉള്ളത്.
രവീന്ദ്ര ജഡേജക്ക് പുറമേ വാഷിംഗ്ടൺ സുന്ദർ നാല് വിക്കറ്റുകൾ നേടിക്കൊണ്ട് തകർപ്പൻ പ്രകടനം നടത്തി. ന്യൂസിലാൻഡ് ബാറ്റിംഗിൽ ഡാറിൽ മിച്ചൽ 129 പന്തിൽ 82 റൺസും വില്ലി യങ് 138 പന്തിൽ 71 റൺസും നേടി തിളങ്ങി.